ശബരിമല > മണ്ഡല – മകരവിളക്ക് മഹോത്സവം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ 134 കോടിയുടെ ആകെ വരുമാനം. വ്യാഴാഴ്‌ച വരെയുള്ള കണക്ക് പ്രകാരം – 134.44 കോടിയാണ് ലഭിച്ചത്. അപ്പം വിൽപനയിൽ 8.99 കോടിയും അരവണ വിൽപനയിൽ 61.91 ലക്ഷം രൂപയും ലഭിച്ചു.
കാണിക്ക ഇനത്തിൽ 41.80 കോടിയാണ് ലഭിച്ചത്. മുറിവാടക ഇനത്തിൽ 34.16 ലക്ഷം രൂപയും വഴിപാടുകളിൽ നിന്ന് 71.46 ലക്ഷം രൂപയും ലഭിച്ചു. അന്നദാന സംഭാവന ഇനത്തിൽ 1.14 കോടി രൂപയാണ് ഇത് വരെ ലഭിച്ചത്. 28 ദിവസത്തിൽ 17.56 ലക്ഷം തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം 28 ദിവസം പിന്നിട്ടപ്പോൾ 154 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം.