നട്സുകളിൽ ഏറ്റവും പോഷകഗുണമുള്ള നട്സാണ് ബദാം. നിരവധി ആരോഗ്യഗുണങ്ങളുള്ള ബദാം വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ബദാം ഇനി മുതൽ കുതിർത്ത് കഴിക്കുന്നതാണ് കൂടുുതൽ നല്ലത്. നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലാണെങ്കിൽ കുതിർത്ത ബദാം ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കുതിർത്ത ബദാം മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഏറെ നല്ലതാണ്.
ബദാമിന്റെ തൊലി ഏറെ കട്ടിയിട്ടുള്ളതാണ്. ബദാമിന്റെ തൊലിയിൽ എൻസൈമിനെ ചെറുക്കുന്ന ഘടകമുണ്ട്.
കുതിർത്ത ബദാം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കുകയും കുടലിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യുന്നു.
ബദാം മാനസികാരോഗ്യ ഗുണങ്ങൾക്ക് സഹായകമാണ്. കുതിർത്ത ബദാം എൽ-കാർനിറ്റൈനിന്റെ മികച്ച ഉറവിടമാണ്, ഇത് പുതിയ ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങള്ഡക്ക് സഹായിക്കുന്നു. ബദാമിലെ ഫെനിലലാനൈൻ ഓർമശക്തിയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.
ബദാമിലെ പൊട്ടാസ്യം, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുക ചെയ്യുന്നു. കുതിർത്ത ബദാം ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും പ്രമേഹം തടയാനും സഹായിക്കുന്നു. ബദാമിന്റെ ഉയർന്ന ഉപഭോഗം സ്തനാർബുദ സാധ്യത 2-3 മടങ്ങ് കുറയ്ക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.
പതിവായി കുതിർത്ത ബദാം കഴിക്കുന്നത് വൻകുടലിൽ അർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി യേൽ കാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. കുതിർത്ത ബദാം അകാല വാർദ്ധക്യം തടയാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. ബദാമിന്റെ ഏറ്റവും മികച്ച ഗുണം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ ഇതിൽ അടങ്ങിയിട്ടുണ്ട്.