വടകര> മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഏതോ മരുന്ന് കഴിക്കാൻ മറന്നുപോയിട്ടുണ്ടാകുമെന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് ക്രിമിനൽ, മഹാരാജാവ്, വെറുക്കപ്പെട്ട മുഖ്യമന്ത്രി, ഭീരു , സമനിലതെറ്റി എന്നിങ്ങനെ ആക്ഷേപങ്ങൾ ഏറെ ചൊരിഞ്ഞു.
മുഖ്യമന്ത്രി ക്രിമിനലുകളെ കൊണ്ടു നടക്കുകയാണെന്നും ഇനി ഞങ്ങളും ജീവൻ രക്ഷാ പ്രവർത്തനം നടത്തുമെന്നും വടകരയിൽ മാധ്യമങ്ങളോട് സതീശൻ പറഞ്ഞു. .പ്രവർത്തകരെ ആക്രമിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ കൈയ്യിലുണ്ടെന്ന് ഓർമ്മിപ്പിച്ച പ്രതിപക്ഷനേതാവ് പൊലീസിനെതിരെ ഭീഷണിയും ഉയർത്തി.