• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം’; രമേശ് ചെന്നിത്തല

by Web Desk 04 - News Kerala 24
December 16, 2023 : 3:33 pm
0
A A
0
‘പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, അംഗരക്ഷകർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിന്‍റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പൊലീസ് ,അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങൾ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേർക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിർദ്ദേശമുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിന്‍റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ.ഡി.എസ്സിന്‍റെ മന്ത്രി കൃഷ്ണൻ കുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരാൻ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ നന്ദി ദേവഗൗ‍ഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സമനില തെറ്റിയ പിണറായിയും പൊലീസും ഗുണ്ടകളും എത്ര മർദിച്ചാലും യൂത്ത് കോൺ​ഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതണ്ട.

ഗവർണ്ണർക്കെതിരെ സ്വന്തം പാർട്ടിക്കാരെ പൊലീസ് സംരക്ഷണയിൽ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാൾ കഴിയില്ല. പ്രവർത്തകരെ എത്തിച്ചത് കെ പി സി സി സെക്രട്ടറി ജോബാണെന്ന് ആരോപിച്ച് ജോബിൻ്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയിച്ചെങ്കിൽ വലിയ വില നൽകേണ്ടി വരും. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ എങ്ങനെയും കൈകാര്യം ചെയ്ത് എന്നും സർവ്വീസിൽ തുടരാമെന്ന് പോലീസ് കരുതേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്നത്തെ 80 ലക്ഷം നിങ്ങൾക്കോ ? അറിയാം കാരുണ്യ ലോട്ടറി ഫലം

Next Post

കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, ‘സ്വയം തീ കൊളുത്താൻ’, നടപ്പിലാക്കിയത് പ്ലാൻ ബി

പാർലമെന്റ് അതിക്രമം; പ്രതികളെത്തിയത് 2 പദ്ധതികളുമായി, പ്ലാൻ എ, 'സ്വയം തീ കൊളുത്താൻ', നടപ്പിലാക്കിയത് പ്ലാൻ ബി

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയില്‍

തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, പിന്‍സീറ്റിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ച നിലയില്‍

കരുവന്നൂരിൽ ഇഡിയുടെ നിർണായക നീക്കം; ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികൾ

കരുവന്നൂരിൽ ഇഡിയുടെ നിർണായക നീക്കം; ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികൾ

‘ശ്വാസം മുട്ടിച്ചു, തലമുടി വലിച്ച് നിലത്തിട്ടു, കാലിൽ കാർ കയറ്റി’; കാമുകൻ ഇൻസ്റ്റ താരത്തോട് ചെയ്തത് ക്രൂരത!

'ശ്വാസം മുട്ടിച്ചു, തലമുടി വലിച്ച് നിലത്തിട്ടു, കാലിൽ കാർ കയറ്റി'; കാമുകൻ ഇൻസ്റ്റ താരത്തോട് ചെയ്തത് ക്രൂരത!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In