• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

by Web Desk 06 - News Kerala 24
December 18, 2023 : 2:24 pm
in News, World
Reading Time: 1 min read
0
A A
0
വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

ഏഴ് കൊലപാതകമടക്കും നിരവധി തട്ടിക്കൊണ്ട് പോകലുകളും മോഷണവും നടത്തിയ പരമ്പര കൊലയാളികളില്‍ ഒരാളായ ലാവോ റോംഗ്സിയുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയെന്ന് ചൈന. ലാവോ റോംഗ്സിയും ഇവരുടെ ഭര്‍ത്താവ് ഫാ സിയിംഗും ചേര്‍ന്ന് 1996 മുതല്‍ 1999 വരെയുള്ള മൂന്ന് വര്‍ഷക്കാലം ചൈനയില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തുകയും നിരവധി കവര്‍ച്ചകള്‍ക്കും കൊള്ളയടിക്കലിനും തട്ടിക്കൊണ്ട് പോകലുകള്‍ക്കും നേതൃത്വം നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏഴ് പേരുടെ കൊലപാതകത്തില്‍ ലാവോയ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജിയാങ്‌സി പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതി ലാവോയുടെ വധശിക്ഷ ശരിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവരുടെ വധശിക്ഷ എങ്ങനെയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

1993 ലാണ് ഫാ സിയിംഗും ലാവോ റോംഗ്സിയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ആദ്യം ചെറിയ ചെറിയ മോഷണങ്ങളും പിടിച്ച് പറിയില്‍ നിന്നുമായിരുന്നു ഇരുവരും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. 1996 മുതൽ 1999 വരെ നഞ്ചാങ്, വെൻഷൗ, ഹെഫെയ് എന്നിവിടങ്ങളിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇരുവരും ഒന്നിച്ചാണ് ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നീണ്ട അന്വേഷണത്തിനൊടുവില്‍  1999 ജൂലായ് 23-ന് ഹെഫെയിൽ വെച്ച് ഫാ സിയിംഗിനെ അറസ്റ്റ് ചെയ്തു. 1999 ഡിസംബർ 28 ന്  ചൈനീസ് ഭരണകൂടം, വെടിവച്ച് ഇയാളുടെ വധശിക്ഷ നടപ്പാക്കി. എന്നാല്‍ അന്ന് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ലാവോ റോംഗ്സി പേര് മാറ്റി വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ 2019 നവംബർ 28 ന് സിയാമെനിൽ നിന്ന് പോലീസ് ഇവരെയും പിടികൂടി. തുടര്‍ന്ന് നടന്ന കോടതി നടപടികളില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. അപ്പീലിന് പോയെങ്കിലും അപ്പീല്‍ തള്ളി. 2019 നവംബറിൽ അവരുടെ വധ ശിക്ഷ കോടതി ശരിവച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് നീണ്ടു. അന്ന് മുതല്‍ ലാവോ റോംഗ്സിന്‍റെ എല്ലാ രാഷ്ട്രീയാവകാശങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഇവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ കണ്ടുകെട്ടി. ഒടുവില്‍ ഇന്ന് രാവിലെയാണ് ലാവോ റോംഗ്സിന്‍റെ വധശിക്ഷ നടപ്പാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തകാലത്തായി സ്ത്രീ കുറ്റവാളികളെ തൂക്കിലേറ്റുന്നത് വര്‍ദ്ധച്ചതായി കണക്കുകള്‍ പറയുന്നു. നീണ്ട കാലത്തിന് ശേഷം ഈ വര്‍ഷം ജൂലെയില്‍ സിംഗപ്പൂര്‍ മയക്കുമരുന്ന് കേസില്‍ സാരിദേവി ജമാനി (45) നെ തൂക്കിലേറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ കേസില്‍ ഒരു 15 കാരിയുള്‍‌പ്പെടെ മൂന്ന് സ്ത്രീകളെ ഒറ്റദിവസം ഇറാന്‍ തൂക്കിലേറ്റിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി; ഭീഷണിക്ക് വഴങ്ങില്ലെന്ന് എംവി ഗോവിന്ദൻ

Next Post

ഗവർണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം; കെ.ടി ജലീൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ഗവർണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം; കെ.ടി ജലീൽ

അജ്ഞാതര്‍ വിഷം നല്‍കി?; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

അജ്ഞാതര്‍ വിഷം നല്‍കി?; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നു; കര്‍ണാടകയില്‍ മുതിര്‍ന്ന പൗരന്മാരോട് മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം: ‘നിയമം ശക്തമാക്കും, ഓർഡിനൻസ് ഇറക്കും’; മന്ത്രി വീണാജോർജ്ജ്

ഒന്നര മാസത്തിനിടെ 1600 പേര്‍ക്ക് കൊവിഡ്, 10 മരണം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നു: മന്ത്രി

മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ; അഭിനന്ദിച്ച് മുഖ്യമന്ത്രി

മൗണ്ട് വിൻസൺ കീഴടക്കിയ ആദ്യ മലയാളിയായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ; അഭിനന്ദിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021