കോഴിക്കോട് : പോലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രീയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്യാമ്പസിലെ ബാനർ പോലീസ് സംരക്ഷിച്ചു.കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചു. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്തനാകില്ല. പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി.