ചെന്നൈ : കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ പാടുപെടുകയാണ് തമിഴ്നാട്. മഴയെത്തുടർന്ന് ഇന്ന് തമിഴ്നാട്ടിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. തിരുനെൽവേലി, തൂത്തുക്കൂടി ജില്ലകളിൽ പൊതു അവധിയാണ്. ഇന്ന് തമിഴ്നാട്ടിൽ13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയുടെ ശക്തി ഇന്ന് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.