• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊളസ്ട്രോൾ നിയന്ത്രിക്കും, വൈറസിനെതിരെ പ്രതിരോധം തീർക്കും, സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്

by Web Desk 04 - News Kerala 24
December 20, 2023 : 2:06 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊളസ്ട്രോൾ നിയന്ത്രിക്കും, വൈറസിനെതിരെ പ്രതിരോധം തീർക്കും, സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കടൽപായലിൽ നിന്നും നിർമിച്ച രണ്ട് പ്രകൃതിദത്ത ഉൽപന്നങ്ങൾ വിപണിയിലേക്ക്. വൈറസുകൾക്കെതിരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന കടൽ മീൻ ഇമ്യുണോആൽഗിൻ എക്‌സട്രാക്റ്റ് എന്ന ഉൽപന്നവും രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കുന്ന കടൽ മീൻ ആന്റിഹൈപർകൊളസ്ട്രോളമിക് എക്സ്ട്രാറ്റുമാണ് വിപണിയിലെത്തുന്നത്. പയനിയർ ഫാർമസ്യൂട്ടിക്കൽസാണ് ഉൽപന്നങ്ങൾ വ്യാവസായികമായി ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. സാങ്കേതികവിദ്യ കൈമാറുനുള്ള കരാറിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും പയനിയർ ഫാർമസ്യൂട്ടിക്കൽസ് മാനേജിംഗ് പാർട്ണർ ജോബി ജോർജും ഒപ്പുവെച്ചു.

കടൽപായലിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചാണ് ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സാർസ് കൊവി-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആൻറി വൈറൽ ഗുണങ്ങളടങ്ങിയതാണ് കടൽമീൻ ഇമ്യുണോ ആൽഗിൻ എക്‌സ്ട്രാക്റ്റ്. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായകരമാണെന്ന് ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻറ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കാജൽ ചക്രവർത്തി വിശദമാക്കി.

സാർസ് കൊവി-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ്ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈൻ ഉൽപാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഈ ഉൽപന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോളും കൊഴുപ്പും നിയന്ത്രിക്കാൻ സഹായിക്കുന്ന കടൽപായലിലെ ചേരുവകൾ ഉപയോഗിച്ച് വികസിപ്പിച്ചതാണ് കടൽമീൻ ആന്റിഹൈപർകൊളസ്ട്രോളമിക് എക്സ്ട്രാറ്റ്.

ആറു മാസത്തിനുള്ളിൽ ഉൽപന്നങ്ങൾ വിപണിയിലെത്തും. ഇന്ത്യൻ കടൽതീരങ്ങളിൽ ലഭ്യമായ കടൽപായലുകളിൽ നിന്നാണ് ഈ ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിദത്തചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് സിഎംഎഫ്ആർഐ വിശദമാക്കുന്നത്. കടൽപായലിന്റെ ഔഷധ ആരോഗ്യസംരക്ഷണ സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തി കൂടുതൽ ഉൽപന്നങ്ങൾ വികസിപ്പിക്കാൻ സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ രണ്ട് ഉൽപന്നങ്ങൾക്ക് പുറമെ, പ്രമേഹം, സന്ധിവേദന, അമിത രക്തസമർദ്ദം, തൈറോയിഡ്, ഫാറ്റി ലിവർ എന്നീ രോഗങ്ങളെ ചെറുക്കുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ കടൽപായലിൽ നിന്നും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

Next Post

സമഗ്ര നഗരനയ കമീഷൻ രൂപീകരിക്കാൻ തീരുമാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമഗ്ര നഗരനയ കമീഷൻ രൂപീകരിക്കാൻ തീരുമാനം

സമഗ്ര നഗരനയ കമീഷൻ രൂപീകരിക്കാൻ തീരുമാനം

സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം രൂപീകരണം: ധാരണാപത്രം അംഗീകരിച്ചു

സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം രൂപീകരണം: ധാരണാപത്രം അംഗീകരിച്ചു

ഹിന്ദി ബെൽറ്റിൽ എവിടെയാ കോൺഗ്രസുള്ളത്; ആദ്യം ബിജെപിയെ തോൽപ്പിക്കണം: എം വി ഗോവിന്ദൻ

ഹിന്ദി ബെൽറ്റിൽ എവിടെയാ കോൺഗ്രസുള്ളത്; ആദ്യം ബിജെപിയെ തോൽപ്പിക്കണം: എം വി ഗോവിന്ദൻ

താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്

താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണമെന്ന് ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021