ചെന്നൈ > അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിക്ക് 3 വർഷം തടവ്. പൊന്മുടിയുടെ ഭാര്യയെയും ശിക്ഷിച്ചിട്ടുണ്ട്. ഇരുവരും 50ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിൽ മുമ്പ് കീഴ്ക്കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിർണായക വിധി. 2006- 2010 കാലയളവിൽ ഖനി വകുപ്പ് മന്ത്രിയായിരിക്കെ 2 കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്. ശിക്ഷ ഹൈക്കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. തിരുക്കോയിലൂർ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് 72കാരനായ പൊന്മുടി.