തിരുവനന്തപുരം> ജന്മനായുള്ള അസുഖം മൂലം നട്ടെല്ല് വളഞ്ഞ ഫാത്തിയയ്ക്ക് ഇനി നിവർന്ന് നടക്കാം. നവകേരള സദസ്സിലെ ഇടപെടൽ മൂലം കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായ വിവരം മന്ത്രി വീണാ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫാത്തിമയുടെ ചികിത്സക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും പല കാരണങ്ങളാൽ ചികിത്സ സാധ്യമായില്ല. അങ്ങനെയാണ് നവകേരള സദസ്സിൽ പതിമൂന്നാം ദിവസം ഫാത്തിമയുടെ മാതാപിതാക്കൾ ഈ പ്രശ്നം ഉന്നയിക്കുന്നതെന്നും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ. രവീന്ദ്രനെ വിളിച്ച് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.