ദില്ലി: പ്രധാനമന്ത്രി സ്ഥാനാർത്ഥി തർക്കത്തിൽ നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിതീഷിനെ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയുടെ പേര് നിർദേശിച്ചത് അപ്രതീക്ഷിതമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേ സമയം ചർച്ചകളിലൂടെ തീരുമാനിക്കാമെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.