ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള ആകെ ആളുകളുടെ എണ്ണം 16,21,603 ആയി. 2,81,109 പേര് രോഗമുക്തി നേടി. പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനം. 24 മണിക്കൂറില്‍ 1,733 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4,97,975 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 167.29 കോടി വാക്സീന് ഡോസുകള്‍ വിതരണം ചെയ്തു.