• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

700 രൂപയ്ക്ക് ഥാർ വാങ്ങണമെന്ന് വാശിപിടിച്ച ബാലന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

by Web Desk 04 - News Kerala 24
December 26, 2023 : 4:21 pm
in India, News
0
A A
0
700 രൂപയ്ക്ക് ഥാർ വാങ്ങണമെന്ന് വാശിപിടിച്ച ബാലന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ ഇന്ത്യന്‍ ബിസിനസുകാരനാണ് ആനന്ദ് മഹീന്ദ്ര. രസകരമായ പോസ്റ്റുകൾ പങ്കിടുന്നതിലും സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്ക് മറുപടി നൽകുന്നതിലും ഏറെ തല്പരനാണ് അദ്ദേഹം. ഇപ്പോഴിതാ തനിക്ക് 700 രൂപയ്ക്ക് ഥാർ നൽകണമെന്ന് ആവശ്യപ്പെട്ട് വാശിപിടിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയ്ക്കും രസകരമായ ഒരു മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.ഒരു മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിലെ താരം, നോയിഡയിൽ നിന്നുള്ള ചിക്കു യാദവ് എന്ന ബാലനാണ്. ഒരു മഹീന്ദ്ര ഥാർ വാങ്ങാനുള്ള ആഗ്രഹം തന്‍റെ പിതാവിനോട് ചിക്കൂ പങ്കുവെക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. മഹീന്ദ്ര കാറുകൾ, ഥാർ, എക്‌സ്‌യുവി 700 എന്നിവ ഒന്നു തന്നെയാണെന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടിയുടെ വാദം. താൻ അത്തരത്തിൽ 700 രൂപയ്ക്ക് കാർ വാങ്ങിക്കാൻ ആഗ്രഹിക്കുന്നതായും ചിക്കു പറയുന്നത് വീഡിയോയിൽ കാണാം.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടിയുടെ നിഷ്കളങ്കമായ വാദത്തിനുള്ള മറുപടിയുമായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി. 700 രൂപയ്ക്ക് കാർ വിൽക്കാൻ തുടങ്ങിയാൽ, തങ്ങളുടെ കമ്പനി വളരെ വേഗത്തിൽ തന്നെ പാപ്പരായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ചീക്കൂവിനെ തനിക്ക് ഇഷ്ടമായെന്നും തന്‍റെ സുഹൃത്ത് സൂനി താരാപോരേവാലയാണ് ഈ വീഡിയോ തനിക്ക് അയച്ച് തന്നതെന്നും അദ്ദേഹം കമന്‍റിൽ കുറിച്ചു. ചിക്കുവിന്‍റെ വാദം തനിക്ക് ഇഷ്ടമായെന്നും എന്നാൽ തൽക്കാലം അത് അനുസരിക്കാൻ ഒരു വഴിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗതി എന്തായാലും ഈ വീഡിയോയും ആനന്ദ് മഹീന്ദ്രയുടെ കമന്‍റും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വെറുതെ ഇരുന്നപ്പോൾ കമ്പനിക്കൊരു പരസ്യമായിയെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു സാമൂഹിക മാധ്യമ ഉപഭോക്താവ് കുറിച്ചത്. ചിക്കു നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടീച്ചര്‍ അച്ഛനെ വിളിച്ച് സ്കൂളിലേക്ക് വന്നാല്‍ മതിയെന്ന് ചിക്കുവിനോട് പറയുന്നു. ഇതിനെ തുടര്‍ന്ന് സ്കൂളിലെത്തുമ്പോള്‍ ടീച്ചറോട് എന്തൊക്കെ പറയണം എന്തൊക്കെ പറയരുത് എന്ന് ചിക്കു അച്ഛനെ പഠിപ്പിക്കുന്ന വീഡിയോയായിരുന്നു നേരത്തെ വൈറലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രാഫിക്ക് ബ്ലോക്ക് ബൈപ്പാസ് ചെയ്യാന്‍ നദിയിലൂടെ സാഹസിക ഡ്രൈവ്, താർ ഉടമയ്ക്കെതിരെ കേസ്

Next Post

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, ലങ് കാൻസറിന്റേതാകാം

റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ സംവിധാനം നാദിര്‍ഷാ; “വൺസ് അപോൺ എ ടൈം ഇൻ കൊച്ചി”

റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ സംവിധാനം നാദിര്‍ഷാ; "വൺസ് അപോൺ എ ടൈം ഇൻ കൊച്ചി"

മേജർ രവി ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌; മുൻ കോൺഗ്രസ്‌ നേതാവ് സി രഘുനാഥ്‌ ദേശീയ കൗൺസിലിൽ

മേജർ രവി ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌; മുൻ കോൺഗ്രസ്‌ നേതാവ് സി രഘുനാഥ്‌ ദേശീയ കൗൺസിലിൽ

നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേര്‍ പിടിയില്‍

നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേര്‍ പിടിയില്‍

അസം സമാധാനത്തിന്റെ വാസസ്ഥലം; തീവ്രവാദ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

അസം സമാധാനത്തിന്റെ വാസസ്ഥലം; തീവ്രവാദ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021