റിയാദ്: പക്ഷാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ കർണാടക സ്വദേശി മരിച്ചു. മംഗലാപുരം കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) അൽഖസീം പ്രവിശ്യയിലെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. 12 വർഷമായി സൗദി അറേബ്യയിലെ ബുറൈദയിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – ബദ്റുന്നിസ. മക്കൾ – ഉമൈറ, സുമയ്യ, റാഹില, റംഷീന. മരുമക്കൾ – അബ്ദുൽ കരീം, റിസ്വാൻ, ഉബൈദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.