ബംഗളൂരു> സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യൻ (57) നിര്യാതനായി. 900 ഓളം സിനിമകൾ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ “നിനാഗഗി കദിരുവേ”, തമിഴ് സിനിമ ’’ലോക്ക്ഡൗൺ” എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകൾ എന്ന പേരിൽ ഒരു ഇവന്റ് മാനേജ്‌മെന്റും ഗാനതരംഗ ഓർക്കസ്ട്ര ട്രൂപ്പും നടത്തിയിരുന്നു.ട്രൂപ്പിലെ പ്രധാന ഗായകൻ കൂടിയാണ് ജോളി ബാസ്റ്റ്യൻ. അങ്കമാലി ഡയറീസ്, കണ്ണൂർ സ്ക്വാഡ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്‌ളൈസ് എന്നിവയുടെ സ്റ്റണ്ട് ഡയറക്ടർ ആയിരുന്നു.
1966 സെപ്റ്റംബർ 24 ന് ആലപ്പുഴയിലാണ് ജനനമെങ്കിലും വളർന്നത് ബെംഗളൂരുവിലകാണ്.മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലെ ബൈക്കുകളോട് കമ്പംമായിരുന്നു . ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത് . 17-ാം വയസ്സിൽ രവിചന്ദ്രൻ സംവിധാനം ചെയ്ത പ്രേമലോകം എന്ന സിനിമയിലായിരുന്നു തുടക്കം.