നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മോര്. മോരിൽ സാധാരണ പാലിനേക്കാൾ കലോറി കുറവാണ്. കൂടാതെ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് മോര്. പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മോര്. മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ സഹായിക്കും. പ്രോബയോട്ടിക് ആയതിനാൽ, വയറിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്‍റെ ആരോഗ്യത്തിനും മോര് ഗുണം ചെയ്യും.
- രണ്ട്…
- പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
- മൂന്ന്…
- പ്രോട്ടീന്‍ ധാരാളം അടങ്ങിയ മോരില്‍ കലോറിയും ഫാറ്റും കുറവാണ്. അതിനാല്‍ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
- നാല്…
- നിര്‍ജ്ജലീകരണത്തെ തടയാനും മോര് കുടിക്കുന്നത് നല്ലതാണ്.
- അഞ്ച്…
- കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് മോര്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.
- ആറ്…
- പൊട്ടാസ്യം ധാരാളം അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.
- ഏഴ്…
- മോരില്‍ ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- എട്ട്…
- ഫാറ്റും കൊളസ്ട്രോളും കുറഞ്ഞ മോര് കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ഒമ്പത്…
- ലാക്റ്റിക് ആസിഡ് അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന് അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയെ തടയാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.