തിരുവനന്തപുരം> പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ് പിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക.
വന്‍ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.
മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.