• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈദരാബാദ് എഫ്.സിക്ക് വീണ്ടും തിരിച്ചടി; ഹോട്ടൽ ബില്ലടക്കാത്തതിന് റാണ ദഗ്ഗുബാട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
December 31, 2023 : 6:03 pm
0
A A
0
ഹൈദരാബാദ് എഫ്.സിക്ക് വീണ്ടും തിരിച്ചടി; ഹോട്ടൽ ബില്ലടക്കാത്തതിന് റാണ ദഗ്ഗുബാട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർതോൽവികളും ഫിഫ നടപടികളും കാരണം കടുത്ത പ്രതിസന്ധിയിലായ ഹൈദരാബാദ് എഫ്.സിക്ക് അടുത്ത തിരിച്ചടിയായി പൊലീസ് കേസും. ജംഷഡ്പൂരിൽ എവേ മത്സരങ്ങൾക്ക് പോയപ്പോൾ ടീം താമസിച്ചിരുന്ന ഹോട്ടൽ റമദയുടെ മാനേജ്മെന്റിന്റെ പരാതിയിലാണ് കേസ്. താരങ്ങളുടെ താമസത്തിനായി ടീം ബുക്ക് ചെയ്ത 23 മുറികളുടെ വാടക നൽകിയില്ലെന്നാണ് പരാതി. സംഭവത്തിൽ ഹൈദരാബാദ് എഫ്.സി ടീം സഹഉടമയും നടനുമായ റാണ ദഗ്ഗുബാട്ടി, ടീമുമായി ബന്ധപ്പെട്ട വിജയ് മാധുരി, വരുൺ ത്രിപുരാനേനി, നിതിൻ മോഹൻ, രംഗനാഥ് റെഡ്ഡി, സുരേഷ് ഗോപാൽ കൃഷ്ണ, ആന്റണി തോമസ്, ടി.കെ ബാലാജി എന്നിവര്‍ക്കെതിരെയാണ് ബിസ്തുപൂർ പൊലസ്‍ കേസെടുത്തത്.

ഹൈദരാബാദ് എഫ്.സിയുടെ സഹ ഉടമയാണ് ബാഹുബലി സിനിമയിലെ വില്ലൻ വേഷത്തിലൂടെ തിളങ്ങിയ റാണ ദഗ്ഗുബാട്ടി. ഒക്ടോബര്‍ മൂന്ന് മുതൽ ആറ് വരെയാണ് ടീം ജംഷഡ്പൂരിൽ താമസിച്ചത്. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയ ശേഷമാണ് മുറികൾ ബുക്ക് ചെയ്തത്. ആറിന് രാവിലെ ബാക്കി തുക അടക്കാതെ ടീം അംഗങ്ങള്‍ ഹോട്ടൽ വിട്ടെന്നാണ് പരാതി. ഫോൺ വഴിയും ഇ-മെയിലിലൂടെയും ക്ലബ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഹോട്ടൽ അധികൃതർ പൊലീസിൽ പരാതി നൽകിയത്.

താരങ്ങൾക്കുള്ള പ്രതിഫലം പൂർണമായി നൽകിയില്ലെന്ന പരാതിയിൽ ക്ലബിനെതിരെ അടുത്തിടെ രണ്ടുതവണ ഫിഫ ട്രാൻസ്ഫർ വിലക്കേർപ്പെടുത്തിയിരുന്നു. മുൻ താരങ്ങളായ നെസ്റ്റർ ഗോര്‍ഡിലോ, ബർതലോമ്യു ഓഗ്ബെച്ചെ എന്നിവർക്ക് പ്രതിഫലത്തുക പൂർണമായി ലഭിച്ചിട്ടില്ലെന്നായിരുന്നു പരാതി.

ഐ.എസ്.എൽ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിലവിൽ ഹൈദരാബാദ് എഫ്.സി. ഒറ്റ ജയം പോലും നേടാനാവാത്ത ടീമിന് നാല് സമനിലയിലൂടെ നേടിയ നാല് പോയന്റ് മാത്രമാണ് സമ്പാദ്യം. പ്രധാന വിദേശ താരങ്ങളുടെ നഷ്ടവും ട്രാൻസ്ഫർ വിലക്കുമാണ് കടുത്ത പ്രതിസന്ധിയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ. സുധാകരന്‍ പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് വി.എം സുധീരന്‍

Next Post

ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

വാഹന ദുരുപയോഗം: ഇടുക്കി മുൻ ഇൻഫർമേഷൻ ഓഫിസറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

വാഹന ദുരുപയോഗം: ഇടുക്കി മുൻ ഇൻഫർമേഷൻ ഓഫിസറിൽനിന്ന് 23,918 രൂപ ഈടാക്കണമെന്ന് റിപ്പോർട്ട്

ഭരണ സ്വാധീനത്തിലുള്ള കയ്യേറ്റമാണ് ആധുനിക കമ്മ്യൂണിസ്റ്റുകളുടെ രീതി -സി.ആർ. നീലകണ്ഠൻ

ഭരണ സ്വാധീനത്തിലുള്ള കയ്യേറ്റമാണ് ആധുനിക കമ്മ്യൂണിസ്റ്റുകളുടെ രീതി -സി.ആർ. നീലകണ്ഠൻ

കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In