• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പറന്നുയരുക 2024 ജനുവരി ഒന്നിന്, ലാൻഡ് ചെയ്യുക 2023 ഡിസംബർ 31ന്; ‘വർഷം’ പിന്നോട്ടു പറക്കും ഈ വിമാനയാത്രയി

by Web Desk 04 - News Kerala 24
December 31, 2023 : 8:05 pm
0
A A
0
പറന്നുയരുക 2024 ജനുവരി ഒന്നിന്, ലാൻഡ് ചെയ്യുക 2023 ഡിസംബർ 31ന്; ‘വർഷം’ പിന്നോട്ടു പറക്കും ഈ വിമാനയാത്രയി

ലോകമാകെ പുതുവർഷത്തെ വരവേൽക്കുകയാണ്. പസഫിക് ദ്വീപിലെ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്. തുടർന്ന് കിരിബാത്തിക്ക് പടിഞ്ഞാറുള്ള രാജ്യങ്ങളിലേക്ക് ക്രമമായി പുതുവർഷപ്പുലരിയെത്തും.

പുതുവർഷാഘോഷ വേളയിൽ ‘ടൈം ട്രാവലിന്’ ക്ഷണിക്കുകയാണ് അമേരിക്കൻ വിമാനസർവിസായ യുണൈറ്റഡ് എയർലൈൻസ്. ശാസ്ത്രത്തിലെ ടൈം ട്രാവൽ എന്ന സങ്കൽപ്പമല്ല, മറിച്ച് സമയരേഖകൾ താണ്ടി ഒരു വർഷം അപ്പുറത്തേക്ക് പോകാമെന്നാണ് യുണൈറ്റഡ് എയർലൈൻസിന്‍റെ ഗുവാമിൽ നിന്ന് ഹോണോലുലുവിലേക്കുള്ള ബോയിങ് വിമാനയാത്രയുടെ പ്രത്യേകത.

പസഫിക് സുദ്രത്തിൽ യു.എസിന്‍റെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഗുവാം. കിരിബാത്തിക്കും ന്യൂസിലാൻഡിനും പിന്നാലെ പുതുവർഷം ആദ്യം കടന്നുവരുന്ന മേഖലകളിലൊന്നാണിത്. ഇവിടെ നിന്ന് യു.എസിന്‍റെ തന്നെ മറ്റൊരു ദ്വീപായ ഹോണോലുലുവിലേക്ക് പറക്കുമ്പോഴാണ് പുതുവർഷം വീണ്ടും പഴയതാകുന്നത്. അന്താരാഷ്ട്ര ദിനാങ്ക രേഖക്ക് ഇരുവശത്തുമായാണ് രണ്ട് ദ്വീപുകളും സ്ഥിതിചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.

യുണൈറ്റഡ് എയർലൈൻസിന്‍റെ യു.എ 200 ബോയിങ് വിമാനം ഗുവാമിൽ നിന്ന് പറന്നുയരുക 2024 ജനുവരി ഒന്നിന് രാവിലെ 7.35നാണ്. വിമാനം കിഴക്കുദിശയിലേക്ക് പസഫിക്കിന് കുറുകെയുള്ള അന്താരാഷ്ട്ര ദിനാങ്കരേഖ കടക്കുന്നതോടെ ഒരു ദിവസം പിന്നോട്ടുപോയി വീണ്ടും 2023 ഡിസംബർ 31ലെത്തും. 7 മണിക്കൂർ 15 മിനിറ്റ് പറന്ന് വിമാനം ഹോണോലുലുവിൽ ലാൻഡ് ചെയ്യുക ഡിസംബർ 31ന് വൈകീട്ട് 6.50നായിരിക്കും. ഗുവാമിൽ പുതുവർഷപ്പിറവി ആഘോഷിച്ച് ഒരാൾ ഹോണോലുലുവിലേക്ക് പുറപ്പെട്ടാൽ, അവിടെയും പുതുവർഷപ്പിറവി ആഘോഷിക്കാനാകും.

സമയരേഖകൾ കടന്നുള്ള വിമാനയാത്രയിൽ സ്ഥിരം സംഭവിക്കുന്നതാണ് ഈയൊരു ദിവസമാറ്റമെങ്കിലും, ഒരു വർഷം തന്നെ പിറകിലേക്ക് മാറുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത.

ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ സാങ്കൽപ്പിക രേഖക്ക് ഇരുവശത്തെയും സമയങ്ങൾ തമ്മിൽ ഒരു ദിവസത്തിന്‍റെ വ്യത്യാസമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സൈക്ലിങ് ചാമ്പ്യൻ രോഹൻ ഡെന്നിസിനെതിരെ കേസ്

Next Post

ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേർ

ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേർ

രാത്രി ‘തടാകം’ മോഷ്ടിച്ച് ഭൂമാഫിയ; രാവിലെ കുടിൽ കണ്ട് ഞെട്ടി പ്രദേശവാസികൾ

രാത്രി 'തടാകം' മോഷ്ടിച്ച് ഭൂമാഫിയ; രാവിലെ കുടിൽ കണ്ട് ഞെട്ടി പ്രദേശവാസികൾ

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിമായി പൂർത്തീകരിക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിമായി പൂർത്തീകരിക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്

കണ്ടെയ്നർ ക്ഷാമം: ശബരിമലയിലെ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി

കണ്ടെയ്നർ ക്ഷാമം: ശബരിമലയിലെ അരവണ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി

ബി.എസ്​-4 വാഹനങ്ങൾക്ക്​ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവർഷം

ബി.എസ്​-4 വാഹനങ്ങൾക്ക്​ പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരുവർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In