മുംബൈ > പുതുവത്സരാഘോഷങ്ങൾക്കിടെ മുംബൈയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി. പുതുവത്സരാഘോഷങ്ങൾക്കിടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് പൊലാസ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് നഗരത്തിൽ പരിശോധനകളും സുരക്ഷയും ശക്തമാക്കി. 15,000ത്തോളെ പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.