പത്തനംതിട്ട: ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങൾ കേന്ദ്രം നേരത്തെ തന്നെ അന്വേഷിച്ചതാണെന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. സിറിയക് ജോസഫിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിച്ചതെന്നും പി.ജെ കുര്യൻ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനെ തീരുമാനിക്കാനുള്ള സമിതിയിലെ അംഗമായിരുന്നു പി.ജെ.കുര്യൻ. ഈ സമിതിയുടെ യോഗത്തിലാണ് കമ്മീഷനിലേക്ക് പരിഗണിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ളആരോപണങ്ങൾ ചർച്ചയായത്. പാർലമെൻ്ററി സമിതി യോഗത്തിൽ ബിജെപിയാണ് ഈ ആരോപണം ഉന്നയിച്ചത്. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് വ്യക്തത വരുത്താൻ അന്ന് പ്രധാനമന്ത്രിയായ മൻമോഹൻസിംഗ് നിർദേശിക്കുകയായിരുന്നുവെന്ന് പിജെ കുര്യൻ പറയുന്നു.