കണ്ണൂർ> കണ്ണൂർ പയ്യാമ്പലം കടൽതീരത്ത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ 30 അടി കോലം കത്തിച്ച് വിദ്യാർഥി പ്രതിഷേധം. കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണറൂടെ ഹീന നീക്കത്തിനെതിരെയാണ് ചരിത്രം ഉറങ്ങുന്ന പയ്യാമ്പലത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
വിദ്യാർഥി സമൂഹത്തെ ഒന്നടങ്കം ക്രമിനൽസ് എന്നുവിളിച്ച് അപമാനിച്ച ഗവർണർക്കെതിരെ വിദ്യാർഥി പ്രതിഷേധം ആളിപ്പടർന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സ്ഞ്ജീവ് എന്നിവർ സംസാരിച്ചു.