ഡിസംബർ 31 അവസാനിക്കുന്നതോടെ 2023 നോട് വിടപറഞ്ഞ് നമ്മൾ 2024ലേക്ക് കടക്കും. പുതിയ പ്രതീക്ഷയും സ്വപ്നങ്ങളും പദ്ധതികളുമൊക്കെ എല്ലാവർക്കും ഉണ്ടാകും. പല രാജ്യങ്ങളിലും ആളുകൾ ഡിസംബർ 31 രാത്രി തന്നെ പുതുവത്സര ആഘോഷങ്ങൾ ആരംഭിക്കും.ജനുവരി ഒന്ന് വരെ ആഘോഷങ്ങൾ നീളും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായൊക്കെ ഒത്ത് ചേർന്ന് ആളുകൾ പുതുവർഷത്തെ സ്വാഗതം ചെയ്യും. സമ്മാനങ്ങൾ നൽകും. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരുടെയും ഉള്ളിലെ പ്രതീക്ഷ വരാൻ പോകുന്ന വർഷം ഐശ്വര്യം നിറഞ്ഞതാകണം എന്നതായിരിക്കും. പോയ വർഷത്തിൽ ജീവിതത്തിൽ സംഭവിച്ച വിഷമ ഘട്ടങ്ങളൊക്കെ മറന്ന്, നല്ലൊരു വർഷം പ്രതീക്ഷിച്ച് കൊണ്ടാണ് പുതുവർഷ പുലരിയിലേക്ക് നമ്മൾ കടക്കുന്നത്. ജീവിതത്തിലെ ആ മനോഹര നിമിഷത്തിൽ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ