• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

by Web Desk 04 - News Kerala 24
January 1, 2024 : 7:51 pm
in Kerala, News
0
A A
0
പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുതുവത്സരാങഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ആറ്റിങ്ങൽ അവനവഞ്ചേരി കൈപ്പറ്റിമുക്ക് ഭാഗത്തായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങലിൽ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ആക്രമികൾ പൊലീസിന് നേരെയും അതിക്രമം അഴിച്ചു വിടുകയായിരുന്നു. പൊലീസുകാര്‍ക്ക് നേരെ ഇവര്‍ മുളകുപൊടി എറിഞ്ഞു. പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്ക് സാമൂഹ്യ വിരുദ്ധ സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും തുടർന്ന് അക്രമം അഴിച്ചുവിടുകയും ആയിരുന്നു.

പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് അവനവഞ്ചേരി കൈപ്പറ്റി മുക്ക് കിഴക്കേവിള വീട്ടിൽ കണ്ണൻ (26), അവനവഞ്ചേരി കൈപ്പറ്റി മുക്ക് വിഷ്ണു നിവാസിൽ ശ്യാം മോഹൻ (28), അവനവഞ്ചേരി കൈപ്പറ്റി മുക്ക് പന്തലിൽ വീട്ടിൽ രാഹുൽ (32) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ഉൾപ്പടെ കണ്ടാൽ അറിയുന്നവർക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണു; വെൻറിലേറ്ററിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

Next Post

‘കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്’; അത്ഭുതമില്ലെന്ന് ഗവര്‍ണര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്’; അത്ഭുതമില്ലെന്ന് ഗവര്‍ണര്‍

'കണ്ണൂരില്‍ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്'; അത്ഭുതമില്ലെന്ന് ഗവര്‍ണര്‍

കാനഡയിൽ കഴിയുന്ന ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

കാനഡയിൽ കഴിയുന്ന ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

മനുഷ്യജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണൻ

മനുഷ്യജീവിതം മെച്ചപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണൻ

ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു; പുതിയ നിരക്ക് പ്രാബല്യത്തിൽ

ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു; പുതിയ നിരക്ക് പ്രാബല്യത്തിൽ

ഒരു സ്ത്രീയെ ഗർഭിണിയാക്കിയാൽ 13 ലക്ഷം പ്രതിഫലം, സാധിച്ചില്ലെങ്കിൽ 5 ലക്ഷം; വന്‍ തട്ടിപ്പ് സംഘം പിടിയിൽ

ഒരു സ്ത്രീയെ ഗർഭിണിയാക്കിയാൽ 13 ലക്ഷം പ്രതിഫലം, സാധിച്ചില്ലെങ്കിൽ 5 ലക്ഷം; വന്‍ തട്ടിപ്പ് സംഘം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021