മലപ്പുറം: വഴിക്കടവില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി സുന്ദരനാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വെച്ചാണ് സുന്ദരനെ നിലന്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ വഴിക്കടവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും മോഷണ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. ആക്സോ ബ്ലേഡ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ഇയാള്‍ സമീപത്തെ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. പണം എടുക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി ശ്രമം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് നിലന്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ വഴിക്കടവിലെ എടിഎം കൗണ്ടറില്‍ മോഷണ ശ്രമമുണ്ടായത്.