തിരുവനന്തപുരം : ലോകയുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെ സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടായെന്ന് വിമർശനം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുകയാണ് നിർവാഹക സമിതി ചേരുന്നത്. മന്ത്രിമാരുടെ ജാഗ്രത കുറവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതിനോടകം തന്നെ നാലു മന്ത്രിമാരെയും അതൃപ്തിയറിയിച്ചിട്ടുണ്ട്. എന്നാൽ സമകാലിക രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചയിൽ മന്ത്രിമാർക്കെതിരെ വിമർശനമുണ്ടായാൽ സംസ്ഥാന നേതൃത്വം പ്രതിേരോധിച്ചേക്കും. കോഴിക്കോട് എയ്ഡഡ് കോളേജ് വിവാദം അന്വേഷിക്കാൻ നിയോഗിച്ച ഇ ചന്ദ്രശേഖരൻ കമ്മീഷൻ ഇന്ന് നിർവാഹക സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും.