• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭക്ഷണം അധികം കഴിക്കാതിരിക്കാൻ ഒഴിവാക്കാം ഈ ശീലങ്ങള്‍…

by Web Desk 06 - News Kerala 24
January 5, 2024 : 12:13 pm
in Health, News
Reading Time: 1 min read
0
A A
0
ഹൃദയാരോഗ്യത്തിനായി ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

ശരീരത്തിന് ഊര്‍ജ്ജം പകരുന്നതിനാണല്ലോ നാം പ്രാഥമികമായി ഭക്ഷണം കഴിക്കുന്നത്. വിശപ്പ് അനുഭവപ്പെടുന്നതും ഇങ്ങനെ ശരീരം ആവശ്യം പ്രകടിപ്പിക്കുന്ന അവസ്ഥ തന്നെയാണ്. ഊര്‍ജ്ജം പകരാൻ മാത്രമല്ല, ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകളോ ധാതുക്കളോ പ്രോട്ടീനോ ഒക്കെ പോലെയുള്ള അവശ്യഘടകങ്ങളും നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെ തന്നെ.

എന്നാല്‍ ഇങ്ങനെയുള്ള ആരോഗ്യപരമായ ലക്ഷ്യങ്ങള്‍ക്കല്ലാതെ സന്തോഷത്തിനും ആസ്വാദനത്തിനും വേണ്ടിയും ഭക്ഷണം കഴിക്കുന്നവരുണ്ട്. പക്ഷേ ആവശ്യത്തിലും അധികമായി ഭക്ഷണം കഴിക്കുന്നത് സ്വാഭാവികമായും വയറിനും ദോഷമാണ് ആരോഗ്യത്തിനും ദോഷമാണ്. ഈ ശീലം പതിവാണെങ്കില്‍ വണ്ണം കൂടുമെന്ന വെല്ലുവിളി വേറെയും. എന്തായാലും ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നാം നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

സിനിമയോ വീഡിയോയോ കാണുന്നത്…

ഭക്ഷണം കഴിക്കുമ്പോള്‍ സിനിമയോ വീഡിയോയോ കാണുന്നത് അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഭക്ഷണം നേരേ ചൊവ്വെ ചവച്ചരച്ച് കഴിക്കാതിരിക്കാനും ഇതൊരു കാരണമാകാറുണ്ട്. അതിനാല്‍ തന്നെ കഴിയുന്നതും ഭക്ഷണം കഴിക്കുമ്പോള്‍ സിനിമയോ മറ്റ് വീഡിയോകളോ കാണാതിരിക്കുക. ഇത് നിര്‍ബന്ധമാണെങ്കില്‍ ആദ്യമേ കഴിക്കേണ്ട അളവ് മാത്രം ഭക്ഷണം പാത്രത്തിലെടുത്ത് ബോധപൂര്‍വം സാവധാനം ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. എന്തെങ്കിലും കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ശമിച്ചോ എന്നത് തലച്ചോറിന് മനസിലാകാതെ പോകുന്നതിനാലാണ് അമിതമായി കഴിക്കുന്നത്.

സ്ട്രെസുള്ളപ്പോള്‍ കഴിക്കുന്നത്…

ചിലര്‍ സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദങ്ങള്‍ ഉള്ളപ്പോള്‍ ഇതിനെ മറക്കാനോ മറികടക്കാനോ ഭക്ഷണത്തില്‍ അഭയം പ്രാപിക്കാറുണ്ട്. ഇതും അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും. ‘സ്ട്രെസ് ഈറ്റിംഗ്’ എന്നൊരു വിശേഷണം തന്നെ ഇതിന് മാനസികാരോഗ്യ വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. സ്ട്രെസിനെ ഭക്ഷണത്തിലൂടെ മറികടക്കാൻ ശ്രമിക്കാതിരിക്കുക. ഇത് അമിതവണ്ണത്തിലേക്ക് എളുപ്പത്തില്‍ നയിക്കാം.

വിരസത മാറ്റാൻ കഴിക്കുന്നത്..

സ്ട്രെസിന്‍റെ കാര്യം പറഞ്ഞതുപോലെ തന്നെ ചിലര്‍ ‘ബോറടി’ അഥവാ വിരസത മറികടക്കാനും ഭക്ഷണം കഴിക്കാറുണ്ട്. ഈ ശീലവും അത്ര നല്ലതല്ല. ഇതും നേരത്തേ സൂചിപ്പിച്ചത് പോലെ അമിതമായി കഴിക്കുന്നതിലേക്ക് നയിക്കും.

പുറത്തുനിന്ന് കഴിക്കുമ്പോള്‍…

മിക്കവരും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അധികം കഴിക്കാതെ പുറത്തുനിന്ന് വാങ്ങിക്കുന്നതോ പുറത്തുപോയി കഴിക്കുന്നതോ അമിതമാകാറുണ്ട്. അതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഇടയ്ക്ക് വല്ലപ്പോഴുമാക്കുന്നതാണ് നല്ലത്.

വേഗത്തില്‍ കഴിക്കുന്നത്…

ഭക്ഷണം മുമ്പിലെത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും നോക്കാതെ എളുപ്പത്തില്‍ അത് കഴിച്ചുതീര്‍ക്കുന്നവരുണ്ട്. ഈ ശീലവും അധികം കഴിക്കുന്നതിലേക്ക് നയിക്കും. കഴിയുന്നതും സമയമുള്ളതിന് അനുസരിച്ച് പതിയെ ഭക്ഷണം കഴിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എന്നെങ്കിലും വൃന്ദ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? പരാമർശം അവജ്ഞയോടെ തള്ളുന്നു; ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Next Post

5 കോടി രൂപ, സ്വർണ്ണ ബിസ്ക്കറ്റുകൾ, വിദേശ ആയുധങ്ങളും മദ്യക്കുപ്പികളും; ഹരിയാന മുൻ എംഎൽഎയുടെ വീട്ടിലെ ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
5 കോടി രൂപ, സ്വർണ്ണ ബിസ്ക്കറ്റുകൾ, വിദേശ ആയുധങ്ങളും മദ്യക്കുപ്പികളും; ഹരിയാന മുൻ എംഎൽഎയുടെ വീട്ടിലെ ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ

5 കോടി രൂപ, സ്വർണ്ണ ബിസ്ക്കറ്റുകൾ, വിദേശ ആയുധങ്ങളും മദ്യക്കുപ്പികളും; ഹരിയാന മുൻ എംഎൽഎയുടെ വീട്ടിലെ ഇഡി റെയ്ഡിൽ നിർണായക കണ്ടെത്തലുകൾ

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

എന്നെ വെടിവെക്കാൻ ആളെ ഇറക്കിയവനല്ലേ? നമുക്ക് നോക്കാം : ഇ പി ജയരാജൻ

എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റ്; എസ്ഐയുമായുള്ള തർക്കത്തിൽ വിജിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

ഒരൊറ്റ ദിനം, 1.10 ലക്ഷം നിയമന ഉത്തരവ് നൽകും, വമ്പൻ പ്രഖ്യാപനം; മുഖ്യമന്ത്രിയെത്തും, ചരിത്രം കുറിക്കാൻ ബീഹാർ

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിന് നേരെ ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021