• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന് നിഗമനം, അന്വേഷണത്തിന് തീരുമാനം

by Web Desk 04 - News Kerala 24
January 5, 2024 : 3:21 pm
in Kerala, News
0
A A
0
എം വിജിൻ എംഎൽഎയുടെ പരാതി: കണ്ണൂർ ടൗൺ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന് നിഗമനം, അന്വേഷണത്തിന് തീരുമാനം

കണ്ണൂർ: എം വിജിൻ എംഎൽഎ നൽകിയ പരാതിയിൽ കണ്ണൂര്‍ ടൗൺ എസ്ഐക്കെതിരെ അന്വേഷണത്തിന് തീരുമാനം. സംഭവത്തിൽ എസ്ഐക്ക് വീഴ്ചയുണ്ടായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പരാതി അന്വേഷിക്കും. അന്വേഷണത്തിന് ശേഷം മാത്രമേ എസ്ഐക്കെതിരെ നടപടിയെടുക്കൂവെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. സംഭവത്തിൽ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറോട് സംസ്ഥാന പൊലീസ് മേധാനി ഡിജിപി അനിൽകാന്ത് റിപ്പോര്‍ട്ട് തേടി.കണ്ണൂരിൽ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കിയാണ് ടൗൺ പൊലീസ് കേസെടുത്തത്. നഴ്സിങ് സംഘടനാ ഭാരവാഹികൾക്കെതിരെ അന്യായമായി സംഘം ചേർന്നതിനാണ് കേസെടുത്തത്. നിയമത്തെ തങ്ങളുടെ വഴിക്ക് കൊണ്ടുപോകാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് വിമർശിച്ചു. എംഎൽഎയ്ക്കെതിരെ കേസ് ആവശ്യമില്ലെന്നും വീഴ്ച പൊലീസിനെന്നുമാണ് സിപിഎം വാദം.

കളക്ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാർ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എംഎൽഎ തിരിച്ചടിച്ചു. എന്നാൽ എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി.

പിന്നാലെ സിവിൽ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തി ടൗൺ പൊലീസ് കേസെടുത്തു. എഫ്ഐആറിൽ പക്ഷേ മാർച്ച് ഉദ്ഘാടകനായ എംഎൽഎയുടെ പേര് ഉൾപ്പെടുത്തിയില്ല. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. വിജിനെതിരെ മാത്രമല്ല നഴ്സുമാക്കെതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ക്രമസമാധാപ്രശ്നം ഉണ്ടായിട്ടില്ലെന്നും വിമര്‍ശനം ഉണ്ട്. സംഭവത്തിൽ എംഎൽഎ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

ഓൺലൈൻ പണം തട്ടിപ്പ്, കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ 70കാരനെ പറ്റിച്ച് അജ്ഞാതർ, വൻതുക നഷ്ടം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓൺലൈൻ പണം തട്ടിപ്പ്, കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ 70കാരനെ പറ്റിച്ച് അജ്ഞാതർ, വൻതുക നഷ്ടം

ഓൺലൈൻ പണം തട്ടിപ്പ്, കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ 70കാരനെ പറ്റിച്ച് അജ്ഞാതർ, വൻതുക നഷ്ടം

ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

വ്യാജ സർട്ടിഫിക്കറ്റ്; അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, റിപ്പോർട്ട് നൽകി

വ്യാജ സർട്ടിഫിക്കറ്റ്; അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, റിപ്പോർട്ട് നൽകി

വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

പശുക്കൾക്ക് അജ്ഞാത രോ​ഗം; ഒരാഴ്ചക്കിടെ വയർ വീർത്ത് ചത്തത് 3 പശുക്കൾ; സംഭവം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്

പശുക്കൾക്ക് അജ്ഞാത രോ​ഗം; ഒരാഴ്ചക്കിടെ വയർ വീർത്ത് ചത്തത് 3 പശുക്കൾ; സംഭവം ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021