മുംബൈ : മൂന്നുദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 77 പോയന്റ് താഴ്ന്ന് 59,480ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില്‍ 17,761ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടൈറ്റാന്‍ കമ്പനി, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.2ശതമാനം നഷ്ടത്തിലും സ്മോള്‍ ക്യാപ് സൂചിക 0.18ശതമാനം നേട്ടത്തിലുമാണ്. ഐടിസി, ടൈറ്റാന്‍, ലുപിന്‍, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, കല്യാണ്‍ ജുവലേഴ്സ്, പി.ഐ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് മൂന്നാം പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.