• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ പട്ടണ വികസനത്തിൽ ഇടംപിടിച്ച് തൃത്താലയിലെ കൂറ്റനാടും: എം ബി രാജേഷ്

by Web Desk 06 - News Kerala 24
January 6, 2024 : 12:20 pm
0
A A
0
ചരിത്രമെഴുതി എക്‌സൈസ് വകുപ്പ്; കള്ളുഷാപ്പുകളുടെ വില്‍പ്പന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി; എം ബി രാജേഷ്

കൊച്ചി: കേരളത്തിലെ പട്ടണ വികസനത്തിൽ തൃത്താല കൂറ്റനാടും ഇടംപിടിക്കുന്നു. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണെന്നും മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു, കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക പോസ്റ്റ്

കൂറ്റനാടും മാറുകയാണ്. കേരളത്തിലെ പട്ടണ വികസനത്തിൽ നമ്മുടെ കൂറ്റനാടും ഇടംപിടിക്കുകയാണ്. 13.29 കോടി രൂപ ചെലവിലാണ് തൃത്താല കൂറ്റനാട് ടൌൺ വികസിപ്പിക്കുന്നത്.സംസ്ഥാനത്താകെ നവീകരിക്കുന്ന 20
പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണ്. കൂറ്റനാട് ജംങ്ഷൻ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും. സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു ചേർത്തു.
കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉൾപ്പെടെയുള്ള ട്രാഫിക് ഐലൻഡും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കും. 23 മീറ്റർ വരെ വീതിയിലായിരിക്കും ജംങ്ഷൻ നവീകരിക്കുക.
ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കും. തുടർന്ന് സർവേ നടപടികൾ ആരംഭിച്ച് ഏറ്റെടുക്കുന്ന ഭൂമി കൃത്യമായി അടയാളപ്പെടുത്തും. ഭൂമിയും കെട്ടിടഭാഗങ്ങളും നഷ്ടപ്പെടുന്നവർക്ക് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ്‌ ആണ്. യോഗത്തിനെത്തിയവർ പദ്ധതിക്ക് എല്ലാ സഹകരണവും പിന്തുണയും അറിയിച്ചു. കെട്ടിട ഉടമകൾ അഡ്വാൻസ് പൊസ്സഷൻ നൽകുമെങ്കിൽ വളരെ പെട്ടെന്ന് തന്നെ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് അറിയിച്ചപ്പോൾ ചിലർ അതിന് തയ്യാറായി മുന്നോട്ട് വന്നത് സന്തോഷകരമായ അനുഭവമായി.
യോഗത്തിൽ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയ പദ്ധതി വിശദീകരിച്ചു. കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂഡിറ്റ്മേരി, പ്രൊജക്റ്റ് എഞ്ചിനീയർ സനൽ എന്നിവരും പങ്കെടുത്തു പാലക്കാട്‌ ലാൻഡ് അക്ക്വിസിഷൻ തഹസീൽദാർ നാരായണൻ സ്ഥലമെറ്റെടുപ്പ് നടപടികൾ വിശദീകരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദ്രൻ, വാർഡ് മെമ്പർമാരായ ഇന്ദിര, സുന്ദരൻ എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

Next Post

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്

നാരങ്ങ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

നല്ലതുപോലെ ഇഞ്ചി ചേര്‍ത്ത് ചെറുനാരങ്ങ ജ്യൂസ് കഴിക്കൂ; ഗുണങ്ങള്‍ പലതുണ്ട്...

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

സ്വര്‍ണ വില ഇന്നും കൂടി

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

സ്ത്രീശക്തി SS 378 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In