• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ ഡിപിആർ കുരുക്കിൽ ; പ്രതിരോധിക്കാൻ സിപിഎം ; രാജ്യസഭയിൽ ഉയർത്തി എളമരം കരീം

by Web Desk 01 - News Kerala 24
February 3, 2022 : 11:30 am
in Kerala, News
Reading Time: 1 min read
0
A A
0
കെ റെയിൽ ഡിപിആർ കുരുക്കിൽ ; പ്രതിരോധിക്കാൻ സിപിഎം ; രാജ്യസഭയിൽ ഉയർത്തി എളമരം കരീം

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ഡിപിആറിൽ പൂർണ്ണ വിവരം ഇല്ലെന്നും അതിനാൽ ഇപ്പോൾ അനുമതി നൽകാനാകില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിനെ ചെറുക്കാൻ സിപിഎം. വിഷയം സിപിഎം പാർലമെന്റിൽ ഉയർത്തി. സിപിഎം എംപി എളമരം കരീമാണ് സിൽവർലൈൻ പദ്ധതി രാജ്യസഭയിൽ ഉന്നയിച്ചത്. കെ-റെയിൽ കേരളത്തിന്റെ വികസന പദ്ധതിയാണെന്നും അടിസ്ഥാന സൌകര്യ വികസനത്തിന്റെ ഭാഗമായ പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നുമാണ് സിപിഎം ശൂന്യ വേളയിൽ സഭയിൽ ഉന്നയിച്ചത്. എന്നാൽ ഇതിനെ കോൺഗ്രസ് എംപി കെസി വേണുഗോപാൽ എതിർത്തു. കേന്ദ്ര നിലപാടിനെ ഉയർത്തിക്കാട്ടി കോൺഗ്രസും ബിജെപിയും കെ റെയിലിനെതിരായ പ്രക്ഷോഭവും പ്രചാരണവും ശക്തമാക്കുന്നതിനിടെയാണ് സിപിഎം നീക്കം.

പദ്ധതിക്കായി കോർപ്പറേഷൻ രൂപീകരിച്ചതല്ലാതെ ഒന്നിലും ധാരണയില്ലെന്ന സൂചനയാണ് കേന്ദ്രം നല്കുന്നതെന്നാണ് കോൺഗ്രസും ബിജെപിയും ഉയർത്തുന്നത്. എന്നാൽ കോൺഗ്രസ്-ബിജെപി പാർട്ടികൾ സംയുക്തമായി വികസന വിരുദ്ധ നീക്കം നടത്തുകയാണെന്നതിലൂന്നിയാണ് സിപിഎം, കെ റെയിൽ വിരുദ്ധ പ്രചരണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോവാണ് പദ്ധതിയിലെ കേന്ദ്രനിലപാട് അറിയിച്ചത്.

‘സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്. എന്നാൽ അനുമതി നൽകാനാവില്ലെന്ന് റെയിൽവെ അറിയിച്ചിട്ടില്ലെന്നാണ് കെ റെയിൽ പ്രതികരിച്ചത്. കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറുമെന്നും കെ റെയിൽ പറയുന്നു. അനുമതി കിട്ടില്ല എന്ന വ്യാഖ്യാനം വേണ്ടെന്നാണ് സിപിഎം നേതാക്കളും പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂർ ബാങ്ക് കൺസോർഷ്യം ; യു ഡി എഫ് ഭരിക്കുന്ന ബാങ്കുകളും സഹകരിക്കും : കേരള ബാങ്ക് വൈസ് ചെയർമാൻ

Next Post

ഇന്ത്യൻ തീരത്ത് പോളവറ്റ ; പുതിയ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യൻ തീരത്ത് പോളവറ്റ ; പുതിയ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

ഇന്ത്യൻ തീരത്ത് പോളവറ്റ ; പുതിയ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

ഐപിഎൽ സംപ്രേഷണാവകാശം ; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

ഐപിഎൽ സംപ്രേഷണാവകാശം ; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

ഗൂഢാലോചന കേസ് ; പ്രതികൾ നൽകിയ ഫോണുകൾ കോടതിയിൽ തുറക്കില്ല

ഗൂഢാലോചന കേസ് ; പ്രതികൾ നൽകിയ ഫോണുകൾ കോടതിയിൽ തുറക്കില്ല

സ്വാതന്ത്ര്യത്തിന്റെ 365 ദിവസങ്ങള്‍ ; ഫേസ്ബുക്ക് പോസ്റ്റുമായി എം.ശിവശങ്കര്‍

സ്വാതന്ത്ര്യത്തിന്റെ 365 ദിവസങ്ങള്‍ ; ഫേസ്ബുക്ക് പോസ്റ്റുമായി എം.ശിവശങ്കര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021