• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്: മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്

by Web Desk 04 - News Kerala 24
January 7, 2024 : 9:21 pm
0
A A
0
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്: മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിമർശന പോസ്റ്റുകളിട്ട് വിവാദത്തിലായ മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്. മറിയം ഷിവുന, മഹ്സൂം മാജിദ്, മൽഷ ശരീഫ് എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. ഇവർക്കെതിരെ മാലദ്വീപ് മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സ്വാലിഹും ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ‘ബോയ്കോട്ട് മാൽദീവ്സ്’ കാമ്പയിൻ ആരംഭിക്കുകയും ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രമുഖർ മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. മനോഹാരിതക്കപ്പുറം ലക്ഷ്യദ്വീപിന്‍റെ ശാന്തതയും മാസ്മരികമാണെന്നും 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി പ്രയത്നിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ടായിരുന്നു.

ഇതിന് പിന്നാലെ മാലദ്വീപ് മന്ത്രി മറിയം ഷിവൂന ​അധിക്ഷേപ പരാമർശവുമായി രംഗത്തെത്തി. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്രയെന്ന മുങ്ങൾ വിദഗ്ധൻ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു’, എന്നാണ് ‘വിസിറ്റ് മാലദ്വീപ്’ എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സിൽ പോസ്റ്റിട്ടത്. പരാമർശം വിവാദമായതിന് പിന്നാലെ ഇത് മന്ത്രി നീക്കിയിരുന്നു.

അഭിപ്രായം വ്യക്തിപരമാണെന്നും അത് സർക്കാ​രിന്റെ നയമല്ലെന്നുമുള്ള പ്രതികരണവുമായി മാലദ്വീപ് സർക്കാർ പിന്നീട് രംഗത്തെത്തി. മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് മറ്റൊരു മന്ത്രി അബ്ദുല്ല മഹ്സൂം മാജിദും എക്സില്‍ പോസ്റ്റിട്ടിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽനിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.

മറ്റൊരു മന്ത്രി ഷാഹിദ് റമീസും മോദിയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. മോദിയുടെ സന്ദർശനം മാലദ്വീപ് ടൂറിസത്തിന് വലിയ തിരിച്ചടിയാണെന്നും ലക്ഷദ്വീപിന്റെ ടൂറിസം വികസിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. എന്നാൽ, നീക്കം ഗംഭീരമാണ്. എന്നാൽ, ഞങ്ങളോട് മത്സരിക്കുക വിഷമം പിടിച്ച ഒന്നാണ്. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവനം അവർക്ക് നൽകാൻ കഴിയില്ല. അവർക്ക് വൃത്തിയായി ഒന്നും സൂക്ഷിക്കാൻ കഴിയില്ല. മുറികളിൽ എന്നും ഒരേ മണമാണ് എന്നതാണ് ഏറ്റവും വലിയ തിരിച്ചടിയെന്നും മന്ത്രി കുറിച്ചു.

മന്ത്രിമാരുടെ പോസ്റ്റുകൾക്ക് പിന്നാലെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ ബുക്കിങ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ബോയ്കോട്ട് മാൽദ്വീവ്സ് കാമ്പയിന്‍ തുടങ്ങുകയായിരുന്നു. മന്ത്രിമാരുടെ പ്രസ്താവനക്കെതിരെ ബോളിവുഡ് നടൻ അക്ഷയ്കുമാർ രംഗത്തെത്തിയപ്പോൾ ലക്ഷദ്വീപിലെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു ജോൺ എബ്രഹാം, ശ്രദ്ധ കപൂർ എന്നിവരുടെ പ്രതികരണം. ക്രിക്കറ്റിലെ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ തന്റെ അമ്പതാം ജന്മദിനം ആഘോഷിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ബീച്ചില്‍ നിന്നുള്ള വിഡിയോയും പങ്കുവെച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല നടന്നിട്ട് അഞ്ച് ദിവസം: ദിവ്യയുടെ മൃതദേഹം കണ്ടെത്താനാവാതെ പൊലീസ്

Next Post

രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ

രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ

അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ

അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം​; ആ​യി​ര​ങ്ങ​ൾക്ക് ദുരിതം

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം​; ആ​യി​ര​ങ്ങ​ൾക്ക് ദുരിതം

കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ

കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ

കാണാതായ ഒമ്പതു വയസ്സുകാരിയെ ഒരു മണിക്കൂറിനകം കണ്ടെത്തി കുടുംബത്തിന് കൈമാറി പൊലീസ്

കാണാതായ ഒമ്പതു വയസ്സുകാരിയെ ഒരു മണിക്കൂറിനകം കണ്ടെത്തി കുടുംബത്തിന് കൈമാറി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In