തിരുവനന്തപുരം : ‘സ്വാതന്ത്ര്യത്തിന്റെ 365 ദിവസങ്ങളെന്ന്’ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കഴിഞ്ഞ ദിവസം ഫെബ്രുവരി 3നാണ് ശിവശങ്കര്‍ ജയില്‍മോചിതനായത്. ശേഷം ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം ശിവശങ്കര്‍ രചിച്ച പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങള്‍ അടങ്ങിയതാണ് പുസ്തകം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരം സംസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
തിരിച്ചെത്തിയ ശിവശങ്കറിനെ സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലും പുറത്തുവന്നു. ശിവശങ്കറിന്റെ ഇടപെടല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായണെന്നായിരുന്നു കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചതാണ് കേസില്‍ ശിവശങ്കറിനെതിരായ കുറ്റം. കേസില്‍ 29ാം പ്രതിയാണ്.