• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

by Web Desk 04 - News Kerala 24
January 10, 2024 : 6:13 am
0
A A
0
ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

ന്യൂഡൽഹി: രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീംകോടതി ആവശ്യ​​പ്പെട്ട ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി. 11 പ്രതികളിൽ ഒമ്പതു പേരാണ് ഒളിവിൽ പോയത്. ഇവർ താമസിച്ച ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രന്ധിക്പുര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 2008 ജനുവരി 21ന് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രതികളെ വെറുതെവിട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 15ന് പ്രതികള്‍ ഈ ഗ്രാമത്തിൽ തിരിച്ചെത്തിയിരുന്നു.

പ്രതികളിലൊരാളായ ഗോവിന്ദ് നായ് (55) നിരപരാധിയാണെന്നും ഒരാഴ്ച മുമ്പ് ഗോവിന്ദ് വീട്ടില്‍ നിന്ന് പോയെന്നും പിതാവ് അഖംഭായ് ചതുര്‍ഭായ് റാവല്‍ പറഞ്ഞു. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന കുടുംബമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഖംഭായ് ചതുര്‍ഭായ് റാവലിന്റെ മകന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരൻ ജഷ്വന്ത് നായും കേസില്‍ കുറ്റവാളിയാണ്. ഗോവിന്ദ് ശനിയാഴ്ച വീടുവിട്ടതായി പൊലീസ് പറഞ്ഞു.

മറ്റൊരു കുറ്റവാളിയായ രാധേശ്യാം ഷാ കഴിഞ്ഞ 15 മാസങ്ങളായി വീട്ടിലില്ലെന്നും ഭാര്യയെയും മകനെയും കൂട്ടിയാണ് അയാൾ പോയതെന്നും പിതാവ് ഭഗവാന്‍ദാസ് ഷാ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ചവരെ രാധേശ്യാമുള്‍പ്പെടെ എല്ലാ പ്രതികളെയും ആ പരിസരത്ത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, അടഞ്ഞുകിടക്കുന്ന എല്ലാ വീടുകള്‍ക്കും മുന്നില്‍ സുരക്ഷക്കായി ഒരു പൊലീസ് കോണ്‍സ്റ്റബ്ള്‍ ഉണ്ട്.

മാധ്യമങ്ങള്‍ വരുമെന്നു കരുതിയാണ് ഈ ദിവസം പ്രതികള്‍ മുഴുവന്‍ വീടുകള്‍ പൂട്ടി രക്ഷപ്പെട്ടതെന്നാണ് ഗോവിന്ദ് നായിയുടെ പിതാവ് അഖംഭായ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പരോള്‍ ലഭിച്ച സമയത്തൊന്നും അവര്‍ അത്തരത്തില്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല -അഖംഭായ് പറയുന്നു.

രാജുഭായ് സോണി, കേശാര്‍ഭായ് വോഹാനിയ, ബക്കഭായ് വൊഹാനിയ, ബിപിന്‍ചന്ദ്ര ജോഷി എന്നിവര്‍ ഇപ്പോള്‍ വഡോദരക്കു പുറത്താണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിലെ മനുഷ്യച്ചങ്ങലയും ചരിത്രമാകും: എ എ റഹിം

Next Post

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

റിയാസ് മൗലവി വധം: വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് 20ലേക്ക് മാറ്റി

റിയാസ് മൗലവി വധം: വിധി പറയുന്ന തീയതി തീരുമാനിക്കാൻ കേസ് 20ലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In