• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ അമ്മയും അറസ്റ്റില്‍

by Web Desk 06 - News Kerala 24
January 10, 2024 : 6:06 pm
in India, News
0
A A
0
ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ ചുട്ടുകൊന്ന സംഭവത്തില്‍ അമ്മയും അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ ദുരഭിമാനക്കൊലയില്‍ അമ്മയും അറസ്റ്റില്‍. മരിച്ച പെണ്‍കുട്ടിയുടെ അമ്മ റോജ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ ആണ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നത്. അധമ ജാതിബോധത്തിന് ഇരയായാണ് ഒരു പെൺകുട്ടി കൂടി സ്വന്തം പിതാവിന്‍റെയും ഉറ്റ ബന്ധുക്കളുടെയും ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. കൊല നടത്തുന്നതിനുള്ള ഗൂഡാലോചനയില്‍ പെണ്‍കുട്ടിയുടെ അമ്മ റോജയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ടോടെ ഇവരെ കോടതിയില്‍ ഹാജരാക്കും.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാർ എന്നാൽ, ഈ വിവാഹത്തിന് സമ്മതിച്ചില്ല. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ ഒടുവിൽ  സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഐശ്വരിയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറുകയായിരുന്നു.

ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വരിയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്തെന്നാണ് ആക്ഷേപം. അഞ്ച് ദിവസത്തിനുശേഷം ഐശ്വരിക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വരിയെ ചുട്ടുകൊന്നതായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അച്ഛനുള്‍പ്പടെ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്ര പ്രതിഷ്ഠ; രാജ്യത്തെ 1200 പള്ളികളിലും ദർ​ഗകളിലും ദീപം തെളിയിക്കുമെന്ന് ബിജെപി

Next Post

കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ, എംവി ഗോവിന്ദൻ വിവരക്കേട് പറയുന്നയാൾ: വിഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

കലാപാഹ്വാനത്തിന് ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ, എംവി ഗോവിന്ദൻ വിവരക്കേട് പറയുന്നയാൾ: വിഡി സതീശൻ

കണ്ണൂരിലെത്തിയ സവാദ് മരപ്പണി പഠിച്ചു, ഒളിവിലിരിക്കെ കാസർകോട് നിന്ന് വിവാഹം; പിടിവീണത് വീട് മാറാൻ പോകുന്നതിനിടെ

കണ്ണൂരിലെത്തിയ സവാദ് മരപ്പണി പഠിച്ചു, ഒളിവിലിരിക്കെ കാസർകോട് നിന്ന് വിവാഹം; പിടിവീണത് വീട് മാറാൻ പോകുന്നതിനിടെ

റാഷിദ് ഖാൻ പൂർണ ഫിറ്റല്ല; ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിക്കില്ല

റാഷിദ് ഖാൻ പൂർണ ഫിറ്റല്ല; ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിക്കില്ല

ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ

ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; സമ്മർദ്ദം ശക്തമായി, പിൻമാറി കോൺ​ഗ്രസ്, പ്രധാന കോൺ​ഗ്രസ് നേതാക്കൾ ചടങ്ങിന് പോകില്ല

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; ആദരവോടെ ക്ഷണം നിരസിക്കുന്നു; ചടങ്ങിലേക്കില്ലെന്ന് കോൺഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021