മുംബൈ : ക്രിക്കറ്റ് മാച്ചിനിടെ തലയിൽ പന്ത് വീണ് ബിസിനസുകാരൻ മരിച്ചു. 52കാരനായ ജയേഷ് ചുന്നിലാൽ സാവ്‌ലയ്ക്കാണ് ജീവൻ നഷ്ടമായത്. ജയേഷിന്റെ മരണം ബുധനാഴ്ച മുംബൈ പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മുംബൈ മാട്ടുംഗ ഏരിയയിലെ ദാദ്‌കർ ക്രിക്കറ്റ് ഗ്രൗണ്ടിൽ കച്ചി കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ടി20 ടൂർണമെന്റ് നടന്നുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. ഒരേ സമയം രണ്ട് മത്സരങ്ങൾ ഗ്രൗണ്ടിൽ നടന്നതാണ് അപകടത്തിന് കാരണമായത്.




















