ഹരിപ്പാട്: 14 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയിൽ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന് ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെൺകുട്ടിയെ കബളിപ്പിച്ച് ഫോട്ടോകൾ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കാശിനാഥനെ കരീലക്കുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ പിടികൂടുകയായിരുന്നു.