തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ് സമരം ഇന്നു മുതൽ. സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ എട്ടു മുതലാണ് സമരം. ശമ്പള പരിഷ്കരണത്തിൽ വന്ന അപാകതകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയായിരിക്കും സമരമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ട്രെയിനിങ്ങുകള്‍, മീറ്റിങ്ങുകള്‍, വി.ഐ.പി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. നേരത്തെ നവംബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നില്‍പ് സമരം ആരംഭിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.