• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെറ്ററിനറി സർവകലാശാല : വി.സി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ

by Web Desk 04 - News Kerala 24
January 13, 2024 : 4:13 pm
in Kerala, News
0
A A
0
വെറ്ററിനറി സർവകലാശാല : വി.സി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ

തിരുവനന്തപുരം: യു.ജി.സി ചട്ടങ്ങൾക്കു വിരുദ്ധമായി വി.സി യായി തുടരുന്ന പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ:എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അധ്യാപക നിയമനങ്ങൾ നടത്താൻ നീക്കമെന്ന് ആക്ഷേപം. വി.സിയുടെ കാലവധി ജൂണിൽ അവസാനിരിക്കുന്നതിന് മുമ്പ് കൃത്രിമമായി 156 അസി. പ്രഫസർ തസ്തികകൾ, വിദ്യാർത്ഥി അധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്, നിയമനം നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് കൃത്യമായി ശമ്പളം പോലും നൽകാൻ സർവകലാശാല ബുദ്ധിമുട്ടുമ്പോഴാണ് 20 കോടി രൂപയുടെ അധിക ബാധ്യതയുള്ള അധ്യാപക നിയമനങ്ങൾ നടത്തുന്നത്. ഇപ്പോൾ തന്നെ പ്രതിമാസം നാലു കോടിയുടെ കടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. യൂനിവേഴ്സിറ്റിയുടെ പ്രോ ചാൻസലർ സി.പി.ഐ മന്ത്രിയാണെങ്കിലും, യൂനിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെൻറ് സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്.

സർവകലാശാലയിലെ ചില ഉന്നതരുടെ സ്വന്തക്കാർക്ക് കൂടി നിയമനം ലഭിക്കുവാൻ പാകത്തിന് നിയമന വിജ്ഞാപനം നടത്താനാണ് കഴിഞ്ഞമാസം ചേർന്ന് ഭരണ സമിതി യോഗം തീരുമാനിച്ചത്. അതിനായി ചില തസ്തികകളെ നെറ്റ് പരീക്ഷ യോഗ്യതയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂണിൽ വി.സി യുടെ കാലാവധി പൂർത്തിയായാൽ പുതിയ വി.സി നിയമിതനാകുമെന്നുള്ള സാധ്യത കണക്കിലെടുത്ത് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് റാങ്ക് പട്ടിക തയാറാക്കുകയാണ്‌ ലക്ഷ്യം.

ഇപ്പോൾ തന്നെ വെറ്റിനറി സർവകലാശാലയുടെ വിവിധ കോഴ്‌സുകളിൽ ചിലതിന് ഐ.സി.എ.ആറിന്റെയോ, വെറ്ററിനറി കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗവേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ ഗ്രാന്റുകൾ അനുവദിച്ചിട്ടില്ല.

യു.ജു.സി അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാർഥി അനുപാതമായ 1: 20 എന്ന തോതിന്റെ സ്ഥാനത്ത് ഇപ്പോൾ 1:10 എന്ന അനുപാതത്തിൽ അധ്യാപകരുള്ളപ്പോഴാണ് വീണ്ടും നിയമനങ്ങൾ നടത്തുന്നത്. പുതിയ നിയമനങ്ങൾ കൂടി നടത്തിയാൽ അനുപാതം 1:5 ആയി വർധിക്കും.

സർവകലാശാല ചട്ടങ്ങളിൽ അധ്യാപക നിയമങ്ങൾക്ക് സംവരണം പാലിക്കണമെന്ന വകുപ്പ് ഇല്ലാത്തതുകൊണ്ട് അധ്യാപക നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല. കെ.എസ്.ആർ ബാധകമായതു കൊണ്ട് സംവരണം പാലിക്കണമെന്ന വ്യവസ്ഥ യൂനിവേഴ്സിറ്റി ബോധപൂർവം ഒഴിവാക്കുകയാണ്. അധ്യാപക നിയമനങ്ങൾ നടത്താനുള്ള യൂനിവേഴ്സിറ്റി ഭരണസമിതി തീരുമാനം പുനപരിശോധിക്കണമെന്ന് സേവ് യൂനിണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ക്രിക്കറ്റ് ബാറ്റ് വാങ്ങാൻ അച്ഛൻ കടം വാങ്ങി, കിറ്റ് വാങ്ങാൻ അമ്മ സ്വർണ ചെയിൻ വിറ്റു’; ഇന്ത്യൻ ടീമിലേക്ക് ധ്രുവ് ജുറേലിന്റെ വരവിങ്ങനെ…

Next Post

കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

‘പ്രസ്താവന പിൻവലിക്കണം, ഒരു കോടി രൂപ മാനനഷ്ടത്തിന് നിയമനടപടി’; ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നോട്ടീസ്

'പ്രസ്താവന പിൻവലിക്കണം, ഒരു കോടി രൂപ മാനനഷ്ടത്തിന് നിയമനടപടി'; ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നോട്ടീസ്

മൂന്നു കിലോ കഞ്ചാവുമായി പീഡനക്കേസ് പ്രതി അറസ്റ്റില്‍

മൂന്നു കിലോ കഞ്ചാവുമായി പീഡനക്കേസ് പ്രതി അറസ്റ്റില്‍

ഉദയനിധി സ്റ്റാലിനെകുറിച്ചുളള പ്രചാരണം അഭ്യൂഹങ്ങൾ മാത്രം, ഒടുവിൽ വിശദീകരണവുമായി സ്റ്റാലിൻ

ഉദയനിധി സ്റ്റാലിനെകുറിച്ചുളള പ്രചാരണം അഭ്യൂഹങ്ങൾ മാത്രം, ഒടുവിൽ വിശദീകരണവുമായി സ്റ്റാലിൻ

രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുമ്പോൾ ബാബരിയെ അഭിമാനത്തോടെ ഓർക്കുക -പി. മുജീബ് റഹ്മാൻ

രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുമ്പോൾ ബാബരിയെ അഭിമാനത്തോടെ ഓർക്കുക -പി. മുജീബ് റഹ്മാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021