ന്യൂഡൽഹി> തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. ഡൽഹി അലിപുരിയിലാണ് സംഭവം. ഡൽഹി ഖേര കലൻ ഗ്രാമത്തിൽ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.