• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

by Web Desk 04 - News Kerala 24
January 15, 2024 : 7:27 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

ശബരിമല: തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തുടർന്ന്, പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. ഭക്തജനങ്ങൾക്ക് ആനന്ദ നിമിഷം. ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല. മകരജ്യോതി തെളിഞ്ഞതോടെ കൈകൂപ്പി നിന്ന ഭക്തജന സാഗരം മനം നിറഞ്ഞ് ശരണാരവം മുഴക്കി. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുടെ വരവ് മകര സംക്രമ സന്ധ്യയ്ക്കായി കാത്തിരുന്ന ഭക്തര്‍ക്ക് മറ്റൊരു സുകൃത ദര്‍ശനമായി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വലിയാനവട്ടത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നീലിമല വഴി ‘ 5.45ന് ശരംകുത്തിയില്‍ എത്തി. തുടർന്ന് തിരുനടയിൽ നിന്നും അനുജ്ഞ വാങ്ങി പുറപ്പെട്ട പ്രത്യേക സംഘം ഘോഷയാത്രയെ വാദ്യഘോഷങ്ങളുടെയും ശരണം വിളിയുടെയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍

തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ പേടകങ്ങളെ സോപാനത്തേക്ക് സ്വീകരിച്ചു. ശ്രീകോവിലിന് മുമ്പിൽ എത്തിയ പേടകങ്ങൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവർ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. 6.45ന് തിരുവാഭരണം ചാര്‍ത്തി അയ്യന് ദീപാരാധന നടന്നു. തുടർന്ന് അങ്ങകലെ പൊന്നമ്പലമേട്ടില്‍ 6.51 ന് തെളിഞ്ഞ മകരജ്യോതി നിമിഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം രണ്ട് തവണ കൂടി തെളിഞ്ഞണഞ്ഞു. ഈ സമയം സന്നിധാനവും, പമ്പയും ജ്യോതി ദര്‍ശനം സാധ്യമാകുന്ന ഇടങ്ങളിൽ എല്ലാം തന്നെ തടിച്ചുകൂടിയ ഭക്തജനങ്ങൾ ശരണഘോഷങ്ങളോടെ മകരജ്യോതിയെ വരവേറ്റത്. തുടർന്ന് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും പമ്പയിലുമായി കാത്തിരുന്ന പതിനായിരക്കണക്കിന് ഭക്തർ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ മനം നിറയെ കണ്ടുതൊഴുത് പ്രസാദങ്ങളും വാങ്ങി മലയിറങ്ങി. രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നടയടക്കും.

തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നട അടക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നട അടക്കും. അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ വിജയന്‍റെ കമ്പനി: കേന്ദ്രത്തി​െൻറ അന്വേഷണ ഉത്തരവ്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

Next Post

മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

ഭട്കൽ മസ്ജിദിനെ കുറിച്ചുള്ള വിവാദ പ്രസംഗം: ബി.ജെ.പി എം.പിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

ഭട്കൽ മസ്ജിദിനെ കുറിച്ചുള്ള വിവാദ പ്രസംഗം: ബി.ജെ.പി എം.പിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

ഉംറ നിർവഹിച്ച ചിത്രം പങ്കുവെച്ച ഇർഫാൻ പത്താന് നേരെ ‘ജയ് ശ്രീരാം’ കമന്റുകളുമായി തീവ്ര ഹിന്ദുത്വർ

ഉംറ നിർവഹിച്ച ചിത്രം പങ്കുവെച്ച ഇർഫാൻ പത്താന് നേരെ ‘ജയ് ശ്രീരാം’ കമന്റുകളുമായി തീവ്ര ഹിന്ദുത്വർ

അപസ്മാര ബാധിതനായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

അപസ്മാര ബാധിതനായ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

മനന്തവാടി എടവകയിൽ പ്രളയ ഫണ്ട് തട്ടിപ്പിന് വ്യാജ ബില്ലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്

മനന്തവാടി എടവകയിൽ പ്രളയ ഫണ്ട് തട്ടിപ്പിന് വ്യാജ ബില്ലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021