• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

by Web Desk 04 - News Kerala 24
January 16, 2024 : 9:02 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ കുടുംബസമേതമെത്തി മമ്മൂട്ടിയും മോ​ഹന്‍ലാലും

സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളാശംസകള്‍ നേരാന്‍ കുടുംബസമേതം എത്തി മമ്മൂട്ടിയും മോഹന്‍ലാലും. സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. നാളെ രാവിലെ 8.45 ന് ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാ​ഗ്യ സുരേഷിന്‍റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം.

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്‍- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആര്‍മിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രം​ഗത്തേക്ക് വന്നയാളാണ് മോഹന്‍. ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും? മറുപടി പറയാതെ ഒഴിഞ്ഞുമാറി ബൃന്ദ കാരാട്ട്

Next Post

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കെ.എം മാണിയുടെ ആത്മകഥ 25 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഘം ചേർന്ന് ബാര്‍ ജീവനക്കാരനെ ആക്രമിച്ച 2പേർ പിടിയിൽ

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഘം ചേർന്ന് ബാര്‍ ജീവനക്കാരനെ ആക്രമിച്ച 2പേർ പിടിയിൽ

രാത്രിയാത്രാ നിരോധനം, തൽസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദേശം; ബദൽ പാത സംബന്ധിച്ച നിലപാടറിയിച്ച് കേന്ദ്രം

രാത്രിയാത്രാ നിരോധനം, തൽസ്ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദേശം; ബദൽ പാത സംബന്ധിച്ച നിലപാടറിയിച്ച് കേന്ദ്രം

ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

ആവിയിൽ വേവിച്ച നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021