• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്; വിതരണോദ്ഘാടനം നാളെ

by Web Desk 04 - News Kerala 24
January 17, 2024 : 8:16 pm
in Kerala, News
0
A A
0
45127 പേർക്കുകൂടി മുൻഗണനാ റേഷൻ കാർഡ്; വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം > സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസിൽ ലഭിച്ച അപേക്ഷളും പരിഗണിച്ചാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ വിതരണോദ്ഘാടനം നിർവഹിക്കും.

സർക്കാർ ചുമതലയേറ്റ ശേഷം 39611 മഞ്ഞ കാർഡുകളും (എഎവൈ) 3,28,175 പിങ്ക് കാർഡുകളും (പിഎച്ച്എച്ച്) ഉൾപ്പെടെ 3,67,786 മുൻഗണനാ കാർഡുകൾ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഇന്ന് വിതരണം ആരംഭിക്കുന്ന കാർഡുകൾ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുൻഗണനാ കാർഡുകളുടെ എണ്ണം 4,12,913 ആകും. ദേശീയ ഭക്ഷ്യ നിയമം അനുശാസിക്കുന്ന മുൻഗണനാ വിഭാഗങ്ങൾക്കു പുറമേ മുഴുവൻ പേർക്കും ലഭ്യതയുടെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകുന്ന സമീപനമാണു സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

ഭക്ഷ്യധാന്യങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടു ഭക്ഷ്യധാന്യങ്ങളുടെ വില, റേഷൻ വ്യാപാരികളുടെ കമ്മിഷൻ, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗൺ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് അനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിൽ വലിയ തുകയാണു സംസ്ഥാന സർക്കാർ വഹിക്കുന്നത്. നീല, വെള്ള കാർഡ് ഉടമകൾക്കു നൽകേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ പ്രതിമാസം ശരാശരി 28 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുന്നു. 2023 മുതൽ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള റേഷൻ വിഹിതം കേന്ദ്ര സർക്കാർ സൗജന്യമാക്കിയിരുന്നു. ഈ കാലയളവിനു മുൻപ് സംസ്ഥാന സർക്കാർ മുൻഗണനാ കാർഡുകാർക്കു കേന്ദ്രത്തിൽനിന്നു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങി മഞ്ഞ കാർഡുകാർക്ക് (5,89,267 കാർഡ് ഉടമകൾ) സൗജന്യമായും പിങ്ക് കാർഡുകാർക്ക് (3447897 കാർഡ് ഉടമകൾ) മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും ലഭ്യമാക്കിയിരുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം അനുവദിക്കുന്ന 10.25 മെട്രിക് ടണ്ണും മുൻഗണനേതര വിഭാഗങ്ങൾക്കായുള്ള സംസ്ഥാന പദ്ധതി പ്രകാരമുള്ള നാലു ലക്ഷം ടൺ മെട്രിക് ടൺ ഭക്ഷ്യ ധാന്യങ്ങളുമാണു പൊതുവിതരണ സംവിധാനം വഴി നടത്തിവരുന്നത്. ഇതിൽ മുൻഗണനാ കാർഡുകൾക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിനു മാത്രമേ കേന്ദ്ര സർക്കാരിൽനിന്നു സാമ്പത്തിക സഹായം ലഭ്യമാകൂ. 57 ശതമാനം വരുന്ന മുൻഗണനാ കാർഡുകാർക്കു റേഷൻ വിതരണത്തിനായുള്ള ചെലവുകൾ പൂർണമായി സംസ്ഥാന സർക്കാരാണു നിർവഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ല: പി കെ കുഞ്ഞാലിക്കുട്ടി

Next Post

സ്മാർട്ട് സിറ്റി പദ്ധതി; അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്മാർട്ട് സിറ്റി പദ്ധതി; അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

സ്മാർട്ട് സിറ്റി പദ്ധതി; അയ്യങ്കാളി ഹാൾ റോഡ് മാനവീയം മോഡലിൽ വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കും -അരവിന്ദ് കെജ്‌രിവാൾ

ജനുവരി 22ന് ശേഷം കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിക്കും -അരവിന്ദ് കെജ്‌രിവാൾ

രാമക്ഷേത്രം 140 കോടി ജനങ്ങളുടേതുമെന്ന് കർണാടക കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

രാമക്ഷേത്രം 140 കോടി ജനങ്ങളുടേതുമെന്ന് കർണാടക കോൺഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ പരിശോധന ഫലം വൈകുന്നു; കേസ്, റിപ്പോർട്ട് സമർപ്പിക്കണം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാൻസർ പരിശോധന ഫലം വൈകുന്നു; കേസ്, റിപ്പോർട്ട് സമർപ്പിക്കണം

മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം കുത്തി; മലപ്പുറത്ത് 2പേർ ആശുപത്രിയിൽ

മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം കുത്തി; മലപ്പുറത്ത് 2പേർ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021