റിയാദ് : സൗദിയിലേക്കു വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ മാസം 9 മുതല്‍ 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഇളവുണ്ട്. നിലവില്‍ 72 മണിക്കൂറായിരുന്നു സര്‍ട്ടിഫിക്കറ്റിന്റെ സമയപരിധി. അതിനിടെ, ഇഖാമ (താമസാനുമതിരേഖ), റീ എന്‍ട്രി (തിരിച്ചുവരാനുള്ള അനുമതി), സന്ദര്‍ശക വീസാ കാലാവധി മാര്‍ച്ച് 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്കു ലഭിക്കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. നിലവില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കു മാത്രമാണ് ആനുകൂല്യമെന്നാണ് പുതിയ അറിയിപ്പ്. വാക്‌സീന്‍ എടുത്താലും ഇന്ത്യക്കാര്‍ക്ക് 3 ദിവസം പൊതുക്വാറന്റീന്‍ നിര്‍ബന്ധമാണ്.