പത്തനംതിട്ട : തിരുവല്ല കല്ലൂപ്പാറയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ തൊഴിലാളിയെ കരാറുകാര്‍ അടിച്ചു കൊന്നു. കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്. മാര്‍ത്താണ്ഡം സ്വദേശികളായ കരാറുകാര്‍ സുരേഷ്, ആല്ബിന് ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ സ്റ്റീഫനെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.