• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

by Web Desk 04 - News Kerala 24
January 19, 2024 : 9:05 pm
in India, News
0
A A
0
കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ വാർത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ്‌ കേന്ദ്ര ആസൂത്രണ കമീഷന്‌ പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യം പറഞ്ഞു എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം അത്‌ 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു.

നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌. പിന്നീട്‌ സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌.

കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു.

അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഷൻ കടകളിൽ മോദിയുടെ ചിത്രമുള്ള ഫ്ളെക്സ് സ്ഥാപിക്കുന്നില്ല; ബം​ഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞ് കേന്ദ്ര സർക്കാർ

Next Post

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

മണിപ്പൂരിൽ എന്ത്​ ചെയ്​തെന്ന്​ മതന്യൂനപക്ഷങ്ങളോട്​​ പറയാൻ കേരള ബി.ജെ.പിക്ക് ബാധ്യതയുണ്ട് -അഡ്വ. എം. ലിജു

പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് വീണ ജോര്‍ജ്

പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് വീണ ജോര്‍ജ്

ലക്ഷ്യം ജാട്ട് വോട്ട്: യു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ

ലക്ഷ്യം ജാട്ട് വോട്ട്: യു.പിയിൽ രാഷ്ട്രീയ ലോക്ദളുമായി സമാജ് വാദി പാർട്ടി സഖ്യത്തിൽ

വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം

വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം

49 രൂപ എംആർപി, സിഗരറ്റിന് ഈടാക്കുന്നത് 80 രൂപ; പരാതികളിൽ വ്യാപക പരിശോധന, 1,67,000 രൂപ പിഴയീടാക്കി

49 രൂപ എംആർപി, സിഗരറ്റിന് ഈടാക്കുന്നത് 80 രൂപ; പരാതികളിൽ വ്യാപക പരിശോധന, 1,67,000 രൂപ പിഴയീടാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021