കോഴിക്കോട് : രാമക്ഷേത്രത്തിന്റെ പേരിലെ രാഷ്ട്രീയക്കളി അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അതില്‍ വീഴാന്‍ മാത്രം മണ്ടന്മാരല്ല ജനങ്ങള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തെ അയോധ്യയില്‍ കെട്ടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആഞ്ഞുപിടിച്ചാല്‍ ഇന്ത്യ മുന്നണിക്ക് ബിജെപിയെ അധികാരത്തില്‍നിന്ന് തുരത്താം. കോഴിക്കോട് ബീച്ചിൽ യൂത്ത് ലീഗിന്റെ റാലിയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര് സ്വരങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു.