തിരുവനന്തപുരം: സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച വില ഉയർന്നിരുന്നു. വെള്ളിയും ശനിയുമായി 360 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്കെത്തിയിട്ടുണ്ട്. . ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 46240 രൂപയാണ്. മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണവില ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.