• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

3000 ‘സ്നേഹാരാമങ്ങൾ’ നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

by Web Desk 04 - News Kerala 24
January 23, 2024 : 9:20 pm
in Kerala, News
Reading Time: 1 min read
0
A A
0
3000 ‘സ്നേഹാരാമങ്ങൾ’ നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം > മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾക്ക് കീഴിൽ ഒരുക്കിയ ‘സ്നേഹാരാമങ്ങളു’ടെ സമർപ്പണം നാളെ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സമർപ്പണ ഉദ്‌ഘാടനം നിർവ്വഹിക്കും. കഴിഞ്ഞ ആഗസ്റ്റിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾക്ക് നിർദേശം നൽകി മന്ത്രി പ്രഖ്യാപിച്ച ‘സ്നേഹാരാമങ്ങൾ’ ആണ് നാടിനു സമർപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ 3000 കേന്ദ്രങ്ങളെയാണ് സ്നേഹാരാമങ്ങളാക്കാൻ തിരഞ്ഞെടുത്തത്. 3500 എൻഎസ്എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിലും സംസ്ഥാന-ജില്ലാ എൻ എസ് എസ് ഓഫീസുകളുടെ ഏകോപനത്തിലുമാണിത്. കലാലയങ്ങളിലെ മറ്റു വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത്‌ സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവയും പദ്ധതിക്ക് സഹകരണം നൽകുന്നു.

ഓരോ എൻഎസ്എസ് യൂണിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ്‌ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എൻഎസ്എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷിവികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്കരണത്തിൽ പൗരോത്തരവാദിത്തങ്ങളെ കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹികമാറ്റത്തിൽ ചാലകശക്തിയാക്കി മാറ്റുക എന്നതു കൂടിയാണ് ക്യാമ്പയിനിന്റെ പ്രസക്തി – മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരുന്നു സ്നേഹാരാമങ്ങൾക്കുള്ള പ്രദേശങ്ങൾ തീരുമാനിച്ചത്. തുടർന്ന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തിൽ എൻഎസ്എസ് യൂണിറ്റുകൾ പദ്ധതി പൂർത്തിയാക്കി. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വിവിധ രീതികളിലൂടെയാണ് സ്നേഹാരാമങ്ങൾ ഒരുക്കിയെടുത്തത്.

സപ്തദിന ക്യാമ്പുകളുടെ പ്രധാന പ്രൊജക്റ്റും ഈ വർഷം സ്നേഹാരാമങ്ങൾ ആയിരുന്നു. 3000 സ്നേഹാരാമങ്ങൾ ഒരുക്കുന്ന പദ്ധതിയിൽ 2740 സ്നേഹാരാമങ്ങളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 260 സ്നേഹാരാമങ്ങളുടെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാകും – മന്ത്രി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുപ്രചരണങ്ങൾക്ക് മറുപടി; റീ ഇലക്ഷനിലും ചുവന്ന് മലയാള സർവകലാശാല: യൂണിയൻ എസ്എഫ്‌ഐക്ക്

Next Post

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചു

വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021