ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ സംസ്ഥാനങ്ങളിൽ പ്രവർത്തക കൺവെൻഷൻ വിളിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പാർട്ടി പുതുതായി സർക്കാർ രൂപവത്കരിച്ച തെലങ്കാനയിൽ വ്യാഴാഴ്ച തുടക്കം.
കേരളത്തിൽ അടുത്ത മാസം നാലിന്. ഉത്തരാഖണ്ഡ് 28, ഡൽഹി ഫെബ്രുവരി മൂന്ന്, ഹിമാചൽ പ്രദേശ് 10, പഞ്ചാബ് 11, തമിഴ്നാട് 13, ഝാർഖണ്ഡ് 15 എന്നിങ്ങനെയും തീയതികൾ നിശ്ചയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടയിൽ തന്നെയാണ് കൺവെൻഷനുകൾ.